ഭോപ്പാൽ: കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു. കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയിൽ നിന്നും ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഛത്തർപൂരിലെ ഉത്‌കർഷ് സീനിയർ ഹോസ്റ്റലിലെ സുരക്ഷാ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
മധ്യപ്രദേശിലെ കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു - രോഗി തൂങ്ങി മരിച്ചു
ഛത്തർപൂരിലെ ഉത്‌കർഷ് സീനിയർ ഹോസ്റ്റലിലെ സുരക്ഷാ കേന്ദ്രത്തിലാണ് സംഭവം നടന്നത്

മധ്യപ്രദേശിലെ കൊവിഡ് സുരക്ഷാ കേന്ദ്രത്തിൽ രോഗി തൂങ്ങി മരിച്ചു
ചൊവ്വാഴ്‌ച അർധരാത്രി ആത്മഹത്യ ചെയ്‌തതാണെന്ന് ഛത്തർപൂർ പൊലീസ് സൂപ്രണ്ട് ഉമേശ് ശുക്ല പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 27നാണ് ഇയാളെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആത്മഹത്യയുടെ കാരണമറിയില്ലെന്നും കഴിഞ്ഞ ദിവസവും ഇയാളുമായി ഫോണിൽ സംസാരിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതായും മരിച്ചയാളുടെ ബന്ധു പറഞ്ഞു. സംഭവത്തിന് മുമ്പ് സാഗർ ഡിവിഷണൽ കമ്മീഷണർ ജെ.കെ ജെയിൻ പരിശോധനക്കായി കൊവിഡ് കേന്ദ്രം സന്ദർശിച്ചിരുന്നു.