മൊറാദാബാദിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു - COVID- patient
തീർഥൻകർ മഹാവീർ ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് ചാടുകയായിരുന്നു.
മൊറാദാബാദിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു
ലക്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു. മൊറാദാബാദ് സ്വദേശിയായ രാജേഷ്(42)ആണ് ആത്മഹത്യ ചെയ്‌തത്. ചികിൽസയിലിരുന്ന തീർഥൻകർ മഹാവീർ ആശുപത്രിയുടെ ആറാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ജൂലൈ 21 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.