ഡാർജിലിങ്: പശ്ചിമ ബംഗാളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ കൊവിഡ് -19 രോഗി കടന്നു കളഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച 55കാരനെ ഞായറാഴ്ച രാത്രി ട്രിബെനി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാത്രി ഒൻപത് മണിയോടെ ആംബുലൻസിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടു. കുറച്ച് നേരം വിശ്രമിക്കാൻ വാഹനം നിർത്താൻ ഇയാൾ ആവശ്യപ്പെട്ടതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വാഹനം നിർത്തിയതും ഇയാൾ അടുത്തുള്ള ഒരു കാട്ടിലേക്ക് ഓടി പോയി.
കൊവിഡ് ബാധിതൻ ആംബുലൻസിൽ നിന്ന് രക്ഷപ്പെട്ടു - കൊവിഡ്
കുറച്ച് നേരം വിശ്രമിക്കാൻ വാഹനം നിർത്താൻ ഇയാൾ ആവശ്യപ്പെട്ടതായി ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വാഹനം നിർത്തിയതും ഇയാൾ അടുത്തുള്ള ഒരു കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു
കൊവിഡ്
ഡ്രൈവർ കാടിനുള്ളിൽ ആളെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സംഭവത്തെക്കുറിച്ച് അദ്ദേഹം ജോറെബംഗ്ലാവ് പൊലീസിനെ അറിയിച്ചു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ അടുത്തിടെ പരോളിൽ ജയിലിൽ നിന്ന് ഇറങ്ങിയതായി പിന്നീട് കണ്ടെത്തി. കൊവിഡ് ബാധിതൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.