കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ 236 കൊവിഡ് 19 ബാധിതര്‍ - കൊറോണ വാര്‍ത്തകള്‍

ഇന്ത്യയിലുള്ള 32 വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ്‌ വ്യാപനം ശക്തിപ്പെട്ടതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.

covid india  covid india updates  covid latest news  corona latest news  കൊറോണ വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
ഇന്ത്യയില്‍ 236 കൊവിഡ് 19 ബാധിതര്‍

By

Published : Mar 21, 2020, 6:07 AM IST

ന്യൂഡല്‍ഹി: ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ മാത്രം 63 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 236 ആയി ഉയര്‍ന്നു. ഇതില്‍ 32 പേര്‍ വിദേശികളാണ്. അഞ്ച് പേരാണ് രാജ്യത്ത് വൈറസ്‌ ബാധയില്‍ മരിച്ചിരിക്കുന്നത്. 52 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ്‌ ബാധിതരുള്ളത്. 40 രോഗികളുള്ള കേരളം രണ്ടാമതാണ്. തെലങ്കാനയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 17 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി. വൈറസ്‌ വ്യാപനം ശക്തിപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിയിട്ടുണ്ട്. വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും അത്യാവശ്യ സ്ഥാപനങ്ങള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ പ്രേവേശിപ്പിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. തെലങ്കാനയിലെയും, ആന്ധ്ര പ്രദേശിലെയും എല്ലാ മാളുകളും, സിനിമ തിയറ്ററുകളും അടിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details