തമിഴ്‌നാട്ടിൽ 2,341 കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി - തമിഴ്‌നാട്ടിൽ 2,341 കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി
ചെന്നൈയിലെ ആകെ കേസുകളുടെ എണ്ണം 2,03,620 ആയി. തമിഴ്‌നാട്ടിൽ ശനിയാഴ്ച 25 മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്തെ മരണസംഖ്യ 11,324 ആയി ഉയർന്നു
കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ ശനിയാഴ്ച 2,341 കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 7,41,488 ആയി. ഇവയിൽ 603 പോസിറ്റീവ് കേസുകൾ ചെന്നൈയില്‍ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലെ ആകെ കേസുകളുടെ എണ്ണം 2,03,620 ആയി. തമിഴ്‌നാട്ടിൽ ശനിയാഴ്ച 25 മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്തെ മരണസംഖ്യ 11,324 ആയി ഉയർന്നു. 2,352 രോഗികളെ ഡിസ്ചാർജ് ചെയ്തു. ശനിയാഴ്ച വരെ തമിഴ്‌നാട്ടിൽ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 18,966 ആണ്.