ഹൈദരാബാദ്:കൊവിഡ് വാക്‌സിന്‍ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റണ്‍ സംസ്ഥാനത്ത് ശനിയാഴ്‌ച വൈകുന്നേരം അഞ്ച് മണി മുതല്‍ ആരംഭിക്കും. ഇതിന് വേണ്ട എല്ലാ നടപടികളും സംസ്ഥാനത്ത് പൂര്‍ത്തിയായെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈദരാബാദിലെയും മഹബൂബ്‌നഗറിലെയും മൂന്ന് പ്രദേശങ്ങില്‍ ഡ്രൈ റണിന്‍റെ ആദ്യ ഘട്ടം നടക്കും.
തെലങ്കാനയില്‍ ശനിയാഴ്‌ച മുതല്‍ ഡ്രൈ റണ്‍ - ഡ്രൈ റണ്‍
ഡ്രൈ റണ്ണിന് വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് തെലങ്കാന സര്‍ക്കാര്‍
![തെലങ്കാനയില്‍ ശനിയാഴ്‌ച മുതല്‍ ഡ്രൈ റണ്‍ തെലങ്കാനയില്‍ ശനിയാഴ്‌ച മുതല്‍ ഡ്രൈ റണ്‍ covid dry run telengana starts Saturday evening 5 pm telengana covid dry ഡ്രൈ റണ്‍ തെലങ്കാനയില്‍ ഡ്രൈ റണ്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10086513-thumbnail-3x2-ttt.jpg)
തെലങ്കാനയില്‍ ശനിയാഴ്‌ച മുതല്‍ ഡ്രൈ റണ്‍
കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വേണം ഡ്രൈ റണ്ണില്‍ പങ്കെടുക്കാന്‍. നടപടികളെല്ലാം ഉദ്യോഗസ്ഥര്‍ കൃത്യമായി നിരീക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡ്രൈ റണ്‍ നടത്തിയതിന് ശേഷം കൊവിഡ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.