ഭുവനേശ്വർ: ഒഡീഷയിലെ കൊവിഡ് -19 മരണം 207 ആയി ഉയർന്നു. 1,384 പുതിയ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36,297 ആയി ഉയർന്നു. പുതിയ കേസുകളിൽ 873 എണ്ണം നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
ഒഡീഷയിൽ കൊവിഡ് മരണം 200 കടന്നു - ഒഡീഷയിൽ കൊവിഡ്
1,384 പുതിയ കൊവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36,297 ആയി ഉയർന്നു.
ഒഡീഷ
കൊവിഡ് ഹോട്ട്സ്പോട്ടായ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ 331 ഉം, ഖുർദ 211, സംബാൽപൂർ 93 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 14,094 ആണ്, അതേസമയം 21,955 പേർ ഇതുവരെ രോഗമുക്തി നേടി. 13,272 സാമ്പിളുകൾ ഞായറാഴ്ച നടത്തിയ പരിശോധിച്ചു.