ഭുവനേശ്വർ: ഒഡീഷയിലെ കൊവിഡ് മരണസംഖ്യ 100 കടന്നു. ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാത്ത് കൊവിഡ് മരണസംഖ്യ 103 ആയി ഉയർന്നുവെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഡീഷയിൽ കൊവിഡ് മരണസംഖ്യ 100 കടന്നു
647 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,757 ആയി ഉയർന്നു.
ഒഡീഷ
647 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,757 ആയി ഉയർന്നു. പുതിയ 647 കേസുകളിൽ 431 എണ്ണം ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നാണ്. ഗഞ്ചത്ത് 225 കേസുകളും കട്ടക്കിൽ 84 കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 5,715 ആണ്, 12,909 പേർ ഇതുവരെ രോഗ മുക്തി നേടി.