ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം. ഞായറാഴ്‌ച ലേയിൽ രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് മരണം 100 കടന്നത്. ലേയിൽ 59, കാർഗിൽ ജില്ലയിൽ 41 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.
ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം - ladakh news
ലേയിൽ 59, കാർഗിൽ ജില്ലയിൽ 41 എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്
![ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം ലഡാക്കിൽ 100 കടന്ന് കൊവിഡ് മരണം ലഡാക് ലഡാക് വാർത്തകൾ ലഡാക്കിലെ കൊവിഡ് കൊവിഡ് കൊവിഡ് വാർത്തകൾ കൊവിഡ് മരണം ladakh covid updates covid updates covid covid news ladakh ladakh news covid in ladakh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9637242-1099-9637242-1606132323538.jpg)
കൊവിഡിനെ നേരിടാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അടുത്ത വർഷം ഫെബ്രുവരിയിൽ ലഡാക്കിൽ കൊവിഡ് വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ മേഖലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,939 ആയി ഉയർന്നു. 55 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,911 ആകുകയും ചെയ്‌തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ലോക്‌ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള കടകൾ അടച്ചിട്ടിരിക്കുകയാണ്.