ഗാന്ധിനഗർ: 14 മാസം പ്രായമുള്ള ആൺകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം എങ്ങനെ പകർന്നുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ജാംനഗർ ജില്ലയിൽ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ് - Covid confirmed14-month-old baby
ജാംനഗർ ജില്ലയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം എങ്ങനെ പകർന്നുവെന്ന് വ്യക്തമല്ല.
ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ്
ഫാക്‌ടറി തൊഴിലാളികളായ കുട്ടിയുടെ മാതാപിതാക്കൾ അടുത്തിടെ യാത്രകളൊന്നും ചെയ്‌തിട്ടില്ലെന്നാണ് ലഭിച്ച വിവരമെന്ന് ജാംനഗർ കലക്‌ടർ രവിശങ്കർ പറഞ്ഞു. ആരോഗ്യനില വഷളായതിനെതുടർന്ന് കഴിഞ്ഞ ശനിയാഴ്‌ചയാണ് കുഞ്ഞിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്‍റെ മാതാപിതാക്കൾക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല. മുൻകരുതലിന്‍റെ ഭാഗമായി അവരെ നിരീക്ഷണത്തിന് വിധേയമാക്കി. ഇവർ താമസിച്ചിരുന്ന ഡെയർഡ് ഗ്രാമത്തിൽ അടിയന്തരമായി ലോക് ഡൗൺ പ്രഖ്യാപിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു.