ഉത്തരാഖണ്ഡിൽ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു - Covid confirmed to a hospital employee
ഋഷികേശ് എയിംസിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് രോഗം ബാധിച്ചത്.
ഉത്തരാഖണ്ഡിൽ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂൺ: ഋഷികേശ് എയിംസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡിൽ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39 പേർ രോഗമുക്തി നേടിയപ്പോൾ ഒരാൾ മരിച്ചു.