നാഗാലാൻഡിൽ 59 പേർക്ക് കൂടി കൊവിഡ് - നാഗാലാൻഡ്
സംസ്ഥാനത്ത് ഇപ്പോൾ 428 സജീവ കേസുകളുണ്ട്.

കൊവിഡ്
കോഹിമ: നാഗാലാൻഡിൽ വെള്ളിയാഴ്ച 59 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 732 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി എസ്. പങ്‌നു ഫോം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 428 സജീവ കേസുകളുണ്ട്. 304 പേർ രോഗമുക്തി നേടി. പുതിയ കേസുകളിൽ 20 എണ്ണം കൊഹിമയിൽ നിന്നാണ്.