അമരാവതി: കൊവിഡ് 19 ബാധിതര്‍ക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി പാര്‍ലമെന്‍റ് അംഗങ്ങള്‍. എല്ലാ വൈഎസ്ആർസിപി എംപിമാരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് അറിയിച്ചു.
ആന്ധ്രപ്രദേശില്‍ കൊവിഡ് ബാധിതര്‍ക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കും - പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി
എല്ലാ വൈഎസ്ആർസിപി എംപിമാരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും രണ്ട് മാസത്തെ ശമ്പളം നല്‍കും
കൊവിഡ് 19 ബാധിതര്‍ക്ക് രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടി
"മുമ്പൊരിക്കലുമില്ലാത്തവിധം ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ജീവൻ രക്ഷിക്കാൻ ഡോക്ടർമാരും ആരോഗ്യ പ്രവര്‍ത്തകരും നിസ്വാർഥമായി പ്രവര്‍ത്തിക്കുകയാണ്. ഓരോ ജനതയും വിലപ്പെട്ടതാണ്. ജനങ്ങളെ സംരക്ഷിക്കാൻ നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യണം. നാമെല്ലാവരും സർക്കാരിനൊപ്പം നില്‍ക്കണം," വൈഎസ്ആർസിപി നേതാവ് വി.വിജയസായി റെഡ്ഡി പറഞ്ഞു.
Last Updated : Mar 25, 2020, 5:58 PM IST