മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. 2,091 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,758 ആയി ഉയർന്നു. 16,954 പേർ രോഗമുക്തി നേടിയപ്പോൾ മരണസംഖ്യ 1,792 ആയി. റിപ്പോർട്ടുകളനുസരിച്ച് രണ്ടാഴ്‌ചത്തെ കണക്കെടുത്താൽ രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. ചൊവ്വാഴ്‌ച മാത്രം 97 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ 54,000 കടന്നു - മഹാരാഷ്‌ട്ര കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54,758. രോഗമുക്തി നേടിയവർ 16,954.
മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ 54,000 കടന്നു
ലോക്ക് ഡൗൺ മാർഗനിർദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും സഖ്യകക്ഷികളും തമ്മിൽ യോഗം നടക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി യോഗത്തിൽ പങ്കെടുക്കുന്നവർ അവരുടെ ആശയങ്ങളും പദ്ധതികളും പങ്കുവെക്കും.