മധ്യപ്രദേശിൽ മൂന്ന് ദിവസത്തിനിടെ രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു - ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ
50 വയസിന് മുകളിലുള്ള ഒരു സ്‌ത്രീയും പുരുഷനുമാണ് മരിച്ചത്
![മധ്യപ്രദേശിൽ മൂന്ന് ദിവസത്തിനിടെ രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു COVID-19 Indore Praveen Jadia Chief Medical and Health Officer death toll Indore reaches 76 coronavirus മധ്യപ്രദേശ് ഭോപ്പാൽ രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പ്രവീൺ ജാദിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7043845-704-7043845-1588502557348.jpg)
മധ്യപ്രദേശിൽ മൂന്ന് ദിവസത്തിനിടെ രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു
ഭോപ്പാൽ: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ മധ്യപ്രദേശിലെ മരണസംഖ്യ 76 ആയി. 50 വയസിന് മുകളിലുള്ള ഒരു സ്‌ത്രീയും പുരുഷനുമാണ് കൊവിഡിനെ തുടർന്ന് മരിച്ചത്. ഇരുവർക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും 24 മണിക്കൂറിനുള്ളിൽ ഇൻഡോറിൽ 23 കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. ഇതോടെ ഇൻഡോറിലെ കൊവിഡ് ബാധിതരുടെ എണ്ണം 1568 ആയി. 350 പേരാണ് ഇതുവരെ രോഗവിമുക്‌തരായത്.