വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ത്രിപുര സര്‍ക്കാര്‍
തെറ്റായ പ്രചരണം നടത്തുന്നവര്‍ക്ക് ജാമ്യമില്ലാതെ ഒരു വര്‍ഷം തടവെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദെബ്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ബിപ്ലബ് കുമാര്‍ ദെബ്
അഗര്‍ത്തല: ത്രിപുരയില്‍ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദെബ്. കുറ്റക്കാര്‍ക്ക് ജാമ്യം നല്‍കാതെ ഒരു വര്‍ഷം തടവുശിക്ഷ വിധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിയമം പാസാക്കിയെന്നും ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഇതുവരെ 166 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.