കേരളം

kerala

ETV Bharat / bharat

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം; കൊവിഡ് വാക്‌സിന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സിഇഒ - കൊവിഡ് വാക്‌സിനുകളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സിഇഒ

തീപിടിത്തത്തിൽ 100 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു

COVID-19 vaccine supply not affected due to fire: Adar Poonawalla  പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്  പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം  തീപിടിത്തം  കൊവിഡ് വാക്‌സിനുകളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സിഇഒ  സിഇഒ അദാർ പൂനവാല
പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തം; കൊവിഡ് വാക്‌സിനുകളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സിഇഒ

By

Published : Jan 22, 2021, 7:54 PM IST

മുംബൈ:പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായ തീപിടിത്തം കൊവിഡ് വാക്‌സിനുകളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് കമ്പനി സിഇഒ അദാർ പൂനവാല പറഞ്ഞു. തീപിടിത്തം ഉണ്ടായ കെട്ടിടത്തിൽ വാക്‌സിനുകൾ ഉണ്ടായിരുന്നില്ലെന്നും മറ്റൊരു കെട്ടിടത്തിലാണ് വാക്‌സിനുകൾ സൂക്ഷിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തീപിടിത്തത്തിൽ 100 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ വ്യാഴാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേർ മരിച്ചു. ആറ് പേരെ രക്ഷപ്പെടുത്തി. പ്ലാന്‍റിന്‍റെ ഒന്നാം ടെര്‍മിനലിന്‍റെ ഗേറ്റിനോട് ചേര്‍ന്ന് നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിയാണ് തീപിടിത്തമുണ്ടായതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് എസ്‌ഐഐ (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details