കേരളം

kerala

ETV Bharat / bharat

യുപിയില്‍ കൊവിഡ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിർദേശം

കണ്ടെയ്ൻമെന്‍റ് സോണുകളില്‍ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഉത്തർപ്രദേശില്‍ കൊവിഡ്  യുപി കണ്ടെയ്ൻമെന്‍റ് സോൺ  യുപി കൊവിഡ് വ്യാപനം  up chiefminister yogi adityanath  up covid updates  up contact cases
യുപിയില്‍ കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിർദേശം

By

Published : Aug 13, 2020, 5:09 PM IST

ലക്നൗ: ഉത്തർപ്രദേശിലെ കണ്ടെയ്ൻമെന്‍റ് സോണുകളില്‍ കൊവിഡ് പരിശോധന വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കണ്ടെയ്ൻമെന്‍റ് സോണുകളില്‍ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് വ്യാപനം തടയാൻ സമ്പർക്കം കണ്ടെത്തുന്നതാണ് നിർണായകം. കാൺപൂർ നഗർ, ലക്‌നൗ, വാരണാസി എന്നിവിടങ്ങളിലെ കൊവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ കിടക്കകൾ വർധിപ്പിക്കുന്നതിനൊപ്പം ഡോക്ടർമാരെയും വിന്യസിക്കണമെന്നും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ലക്നൗ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു കൊവിഡ് കെയർ സെന്‍റർ സ്ഥാപിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details