റായ്‌പൂര്‍: ഛത്തീസ്‌ഗഡിൽ രണ്ട് പേർ കൂടി കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. കോർബ ജില്ലയിൽ നിന്നുള്ള രണ്ട് സ്‌ത്രീകളെയാണ് ഡിസ്‌ചാര്‍ജ് ചെയ്തതെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) അധികൃതർ അറിയിച്ചു. തുടർച്ചയായ രണ്ട് പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്‌ചാര്‍ജ് ചെയ്തത്. എയിംസിലെ പുരുഷ നഴ്‌സിങ് ഓഫീസർ ഉൾപ്പെടെ നിലവിൽ മൂന്ന് സജീവ കേസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.
ഛത്തീസ്‌ഗഡിൽ രണ്ട് പേർക്ക് കൂടി കൊവിഡ് ഭേദമായി - ഛത്തീസ്‌ഗഡിൽ കൊവിഡ്
എയിംസിലെ നഴ്‌സിങ് ഓഫീസര്‍ ഉൾപ്പെടെ നിലവിൽ മൂന്ന് സജീവ കേസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്
കൊവിഡ്
അതേസമയം റായ്‌പൂരില്‍ കട്‌ഗോറ പ്രദേശം ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൊത്തം 37 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 14,987 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
Last Updated : Apr 28, 2020, 4:23 PM IST