ഡൽഹിയിലെ ബിഎസ്‌എഫ് ആസ്ഥാനത്തിന്‍റെ രണ്ട് നിലകൾ അടച്ചു - BSF staff Covid
ലോധി റോഡിലെ സിജിഒ സമുച്ചയത്തിലാണ് എട്ട് നിലകളുള്ള ബിഎസ്‌എഫ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
ഡൽഹിയിലെ അതിർത്തി സുരക്ഷാ സേന ആസ്ഥാനത്തിന്‍റെ രണ്ട് നിലകൾ അടച്ചു
ന്യൂഡൽഹി: ബിഎസ്‌എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ അതിർത്തി സുരക്ഷാ സേന ആസ്ഥാനത്തിന്‍റെ രണ്ട് നിലകൾ അടച്ചു. ലോധി റോഡിലെ സിജിഒ സമുച്ചയത്തിലാണ് എട്ട് നിലകളുള്ള ബിഎസ്‌എഫ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിആർപിഎഫ് ആസ്ഥാനവും സീൽ ചെയ്‌തു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.