കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
19 ദിവസത്തെ ചികിത്സയ്‌ക്കായി 12 ലക്ഷം രൂപ ഫീസ് വാങ്ങിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു
ചെന്നൈ:കൊവിഡ് രോഗികളുടെ ചികിത്സയ്‌ക്ക് അമിത ഫീസ് ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി. ചില സ്വകാര്യ ആശുപത്രികള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. 19 ദിവസത്തെ ചികിത്സയ്‌ക്കായി 12 ലക്ഷം രൂപ ഫീസ് വാങ്ങിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്നാണ് ഉത്തരവ്. ഗ്രേഡ് 1,2 വിഭാഗത്തിലുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ദിവസം 7500 വരെ ഫീസായി ഈടാക്കാം, ഗ്രേഡ് 3,4 വിഭാഗത്തിലുള്ള ആശുപത്രികള്‍ക്ക് ദിവസം 5000 രൂപയും ഈടാക്കാമെന്നും സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. രണ്ടര ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ച സംസ്ഥാനത്ത് 3935 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.