കൊവിഡ് 19; ലോക്‌ഡൗണില്‍ പ്രതിസന്ധിയിലായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം - ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രതിസന്ധിയില്‍
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന്‍റെ ആവശ്യം.
![കൊവിഡ് 19; ലോക്‌ഡൗണില്‍ പ്രതിസന്ധിയിലായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം COVID-19 Transgender lockdown Bengaluru news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6593891-538-6593891-1585564823976.jpg)
ബംഗളൂരു: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗണിനെ തുടർന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം പ്രതിസന്ധിയില്‍. ബംഗളൂരുവിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹമാണ് ദൈനംദിന ആവശ്യങ്ങള്‍ പോലും നടക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഭിക്ഷാടനത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണ്. ജനങ്ങള്‍ തെരുവില്‍ ഇറങ്ങാതായതോടെ ഇവരുടെ വരുമാനം നിലച്ചു. ഭക്ഷണം ലഭിക്കുന്നില്ലെന്നും തങ്ങളെ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. തൊഴിലാളികളെയും ദരിദ്രരെയും സര്‍ക്കാര്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ തങ്ങളെ തിരിഞ്ഞു നോക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. പുറത്ത് പോയി ഭക്ഷണം ചോദിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എച്ച്‌ഐവി രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മരുന്ന് പോലും ലഭിക്കാത്ത അവസ്ഥയാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ഇവ പര്യാപ്തമല്ല. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. അവശ്യ സാധനങ്ങളും മരുന്നും ലഭ്യമാക്കണം. ബോധവത്‌കരണവും കൊവിഡ് 19 ബാധ തടയുന്നതിനുള്ള മാര്‍ഗങ്ങളും വ്യക്തമാക്കണം. ടിവിയും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഇത്തരം ബോധവത്കരണങ്ങള്‍ തങ്ങളുടെ സമൂഹത്തിലേക്ക് എത്തുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.