ബെംഗളുരു: കര്‍ണാടകയിലെ കൽബുർഗി ജില്ലയിൽ 60 വയസുകാരൻ കൂടി കൊവിഡ് മൂലം മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 32 ആയി. കണ്ടെയ്‌ന്‍മെന്‍റ് സോൺ നിവാസിയായിരുന്ന 60കാരനെ മരിച്ചതിന് ശേഷം ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുകയുമായിരുന്നു. സംസ്ഥാനത്ത് 26 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് ബാധിതരുടെ എണ്ണം 951 ആയി.
കർണാടകയിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - കൊവിഡ് അപ്‌ഡേറ്റ്സ്
24 മണിക്കൂറിനുള്ളിൽ 26 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ കർണാടകയിലെ കൊവിഡ് ബാധിതരുടെ എണ്ണം 951 ആയി
കർണാടകയിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
കണ്ടെയ്‌ന്‍മെന്‍റ് സോണായ ബിഡാറിലാണ് 11 കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്ര യാത്രാ ചരിത്രമുള്ള ഒമ്പത് പേരും രോഗിയുമായി സമ്പർക്കത്തിൽ വന്ന അഞ്ചു പേരും കൊവിഡ് സ്ഥിരീകരിച്ചതിൽ പെടുന്നു. അതേ സമയം 442 പേരാണ് രോഗം മാറി ഇതുവരെ ആശുപത്രി വിട്ടത്.