ന്യൂഡൽഹി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തിഹാർ ജയിലിൽ ഐസൊലേഷൻ വാർഡുകള്‍ സജ്ജമാക്കി. നിലവിൽ ജയിലെ അന്തേവാസികള്‍ക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. ജയിലിലെ മുഴവൻ അന്തേവാസികളെയും കഴിഞ്ഞ ദിവസം പരിശോധനയക്ക് വിധേയമാക്കിയിരുന്നു. ആർക്കും കൊവിഡ് ലക്ഷണങ്ങളുള്ളതായും കണ്ടെത്തിയിട്ടില്ല. പുതിയതായി എത്തിയ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കി മൂന്ന് ദിവസത്തേയ്ക്ക് മറ്റൊരു വാർഡിൽ പാർപ്പിക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം.
തിഹാർ ജയിലിൽ ഐസൊലേഷൻ വാർഡുകള്‍ സജ്ജമാക്കി - തിഹാർ ജയിലിൽ ഐസൊലേഷൻ വാർഡുകള്‍ സജ്ജമാക്കി
നിലവിൽ തടവുകാർക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി
![തിഹാർ ജയിലിൽ ഐസൊലേഷൻ വാർഡുകള്‍ സജ്ജമാക്കി Tihar Jail covid 19 latest news Tihar Jail Sets up Isolation Ward Tihar Jail latest news തിഹാർ ജയിൽ തിഹാർ ജയിലിൽ ഐസൊലേഷൻ വാർഡുകള്‍ സജ്ജമാക്കി കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6409025-734-6409025-1584187852194.jpg)
തിഹാർ ജയിലിൽ ഐസൊലേഷൻ വാർഡുകള്‍ സജ്ജമാക്കി
കൊവിഡ് വൈറസ് ബാധയുടെ ലക്ഷണങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും തടവുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി. 17500 ഓളം തടവുകാരാണ് നിലവിൽ തിഹാർ ജയിലിലുള്ളത്.