കേരളം

kerala

ETV Bharat / bharat

മൂന്ന് ഇന്ത്യന്‍ വാക്‌സിനുകള്‍ പരീക്ഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലെന്ന് ഐസിഎംആര്‍ - ഐസിഎംആര്‍

ഭാരത് ബയോടെക് വാക്‌സിനും, സൈഡസ് കാഡിലയുടെ ഡിഎന്‍എ വാക്‌സിനും, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുമാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളത്.

COVID-19  Three Indian vaccines in different phases of clinical testing, says ICMR  ICMR  മൂന്ന് ഇന്ത്യന്‍ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളില്‍  ഐസിഎംആര്‍  കൊവിഡ് 19
മൂന്ന് ഇന്ത്യന്‍ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലെന്ന് ഐസിഎംആര്‍

By

Published : Aug 4, 2020, 7:41 PM IST

ന്യൂഡല്‍ഹി: കൊവിഡിനെതിരെ നിലവില്‍ മൂന്ന് ഇന്ത്യന്‍ വാക്‌സിനുകളിലാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്ന് ഐസിഎംആര്‍. ഭാരത് ബയോടെക് വാക്‌സിനും, സൈഡസ് കാഡിലയുടെ ഡിഎന്‍എ വാക്‌സിനും ആദ്യഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തില്‍ പ്രവേശിച്ചിരിക്കുകയാണെന്നും മൂന്നാമത്തെ വാക്‌സിനാണ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെന്നും ഐസിഎംആര്‍ ഡയറക്‌ടര്‍ ജനറല്‍ ഡോ. ബലറാം ഭാര്‍ഗവ പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് രണ്ടും മൂന്നും ക്ലിനിക്കല്‍ ട്രയലിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളില്‍ 17 സൈറ്റുകളില്‍ ട്രയല്‍ ആരംഭിക്കുന്നതാണ്. എന്തു തന്നെയാണെങ്കിലും സാമൂഹ്യ അകലം പാലിക്കലും, മാസ്‌ക് ധരിക്കുന്നതും, മതിയായ ശുചിത്വം പാലിക്കലുമാണ് ലഭ്യമായ ഏറ്റവും മികച്ച വാക്‌സിനെന്ന് ഡോ. ബലറാം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ 5,86,298 പേരാണ് ചികില്‍സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ഇന്ന് 52,050 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18,55,746 ആയി. ഇതുവരെ 12,30,510 പേരാണ് കൊവിഡില്‍ നിന്നും രോഗവിമുക്തി നേടിയത്. 38,938 പേര്‍ ഇതുവരെ രാജ്യത്ത് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details