മഹാരാഷ്ട്ര: കൊവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുകയാണെന്നും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മാർഗനിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു; മാർഗനിർദേശങ്ങൾ പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി - ഉദ്ദവ് താക്കറെ
മുംബൈയിലെ സബർബൻ ട്രെയിൻ സർവീസുകൾ പുന:രാരംഭിക്കണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
COVID
അവശ്യസർവീസുകളിൽ പ്രവർത്തിക്കുന്നവർക്കായി മുംബൈയിലെ സബർബൻ ട്രെയിൻ സർവീസുകൾ പുന:രാരംഭിക്കേണ്ടതുണ്ട്. രോഗഭീഷണി നിലനിൽക്കുമ്പോഴും സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും തുടരണം. വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണം. സർക്കാർ നിയമങ്ങളും മാർഗനിർദേശങ്ങളും ജനങ്ങൾ പാലിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ലോക്ക് ഡൗൺ ഘട്ടം ജൂൺ 30ന് അവസാനിക്കും.