കേരളം

kerala

ETV Bharat / bharat

മൃതദേഹങ്ങളിൽ കൊവിഡ്‌ പരിശോധന; ഹൈക്കോടതി ഉത്തരവ് അശാസ്ത്രീയമെന്ന് തെലങ്കാന ആരോഗ്യ മന്ത്രി - ഇ.രാജേന്ദർ

ഉത്തരവ് നടപ്പാക്കാൻ നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഇ. രാജേന്ദർ

 Telangana High Court Etela Rajender COVID-19 tests K Chandrasekhar Rao തെലങ്കാന ആരോഗ്യ മന്ത്രി തെലങ്കാന ഹൈക്കോടതി മൃതദേഹങ്ങളിൽ കൊവിഡ്‌ പരിശോധന Covid test കൊവിഡ്‌ ടെസ്റ്റ് ഇ.രാജേന്ദർ ഐസിഎംആർ
Telangana

By

Published : Jun 9, 2020, 10:05 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രികളിൽ മരണമടഞ്ഞ എല്ലാവർക്കും കൊവിഡ്‌ ടെസ്റ്റ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് സംസ്ഥാന ആരോഗ്യ മന്ത്രി ഇ.രാജേന്ദർ. ഉത്തരവ് അശാസ്ത്രീയമാണെന്നും അത് നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംആർ മാർഗനിർദേശങ്ങളിൽ മൃതദേഹങ്ങളിൽ പരിശോധനകൾ നടത്തണമെന്ന് നിർദേശിച്ചിട്ടില്ല. ഓരോ ദിവസവും ആയിരത്തോളം ആളുകളാണ് സംസ്ഥാനത്ത് മരിക്കുന്നത്. രാജ്യത്താകട്ടെ ഓരോ ദിവസവും 30,000 ആളുകൾ മരിക്കുന്നു. മൃതദേഹങ്ങളിൽ പരിശോധന നടത്തണമെന്ന് ഏത് ഐസി‌എം‌ആർ/ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിലാണ് ഉള്ളതെന്ന് കോടതികളിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കുന്നവർ വ്യക്തമാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.

ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, ആശുപത്രികളിൽ കൂടുതൽ രോഗലക്ഷണങ്ങളുള്ള രോഗികളെ ചികിത്സിക്കുന്നതിനിടയിൽ രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ ചികിത്സിക്കണമെന്ന് സംസ്ഥാന സർക്കാരുകളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്‍റെ ഓഫീസ് പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു.

മൃതദേഹങ്ങളിൽ കൊവിഡ്‌ പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പ്രയാസമാണ്. മൃതദേഹങ്ങളിൽ പരിശോധന നടത്താൻ ആശുപത്രികളിലെ മെഡിക്കൽ സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ മറ്റ് രോഗങ്ങൾക്കായി ആശുപത്രികളിൽ എത്തുന്ന രോഗികൾക്കായി സമയം ലഭിക്കില്ലെന്നും തിങ്കളാഴ്ച നടന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിക്ഷിപ്ത താൽപര്യങ്ങളോടെയാണ് പൊതുതാൽപര്യ ഹർജികൾ സമർപ്പിച്ചതെന്നും അവർ ആരോപിച്ചു.

ABOUT THE AUTHOR

...view details