കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ - covid new delhi

വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിദിന കൊവിഡ് പരിശോധന 40,000 ആയി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്

COVID-19 testing to be doubled  says Kejriwal as cases rise in Delhi  അരവിന്ദ് കെജ്‌രിവാൾ  കൊവിഡ് പരിശോധന ഇരട്ടിപ്പിക്കും  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  ഡൽഹി മുഖ്യമന്ത്രി  കൊവിഡ് പരിശോധന വർധിപ്പിക്കും  delhi cm kejriwal  aravind kejriwal  delhi chief minister  covid new delhi  test to double
അരവിന്ദ് കെജ്‌രിവാൾ

By

Published : Aug 26, 2020, 3:08 PM IST

ന്യൂഡൽഹി: ഒരാഴ്‌ചക്കുള്ളിൽ ഡൽഹിയിലെ പ്രതിദിന കൊവിഡ് പരിശോധന 40,000 ആയി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നിലവിലുള്ള 20,000ത്തിൽ നിന്നും പ്രതിദിനം 40,000 കൊവിഡ് പരിശോധനകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് -19 മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായും പൊതുസ്ഥലങ്ങളിൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഓഗസ്റ്റ് 17ന് ശേഷം രാജ്യതലസ്ഥാനത്ത് വൈറസ് കേസുകളിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,693 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കൊവിഡ് ബാധിതർക്കായി മൊത്തം 14,130 കിടക്കകളാണ് സജ്ജീകരിച്ചത്. ഇവയിൽ 10,448 എണ്ണം ഒഴിഞ്ഞുകിടക്കുകയും 3,700 കിടക്കകൾ വൈറസ് ബാധിതർക്കായി ഉപയോഗിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇവയിൽ 2900 രോഗികൾ ഡൽഹി നിവാസികളും ശേഷിക്കുന്ന 800പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ജൂലൈ 14 മുതൽ ഡൽഹിയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികളിൽ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ABOUT THE AUTHOR

...view details