ഹൈദരാബാദ്:പഞ്ചാബ് രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ്-19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തെലങ്കാനയിലും നിയന്ത്രണം. മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ അടക്കുന്നതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും അഞ്ച് ജില്ലകളില്‍ കര്‍ശന നിയന്ത്രണം വരിക.
തെലങ്കാനയില്‍ അഞ്ച് ജില്ലകള്‍ അടച്ചു
മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ അടക്കുന്നതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും അഞ്ച് ജില്ലകളില്‍ കര്‍ശന നിയന്ത്രണം വരിക.
കൊവിഡ്-19; തെലങ്കാനയില്‍ അഞ്ച് ജില്ലകള്‍ അടച്ചു
പ്രധാനമന്ത്രി 12 മണിക്കൂര്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ 10 മണിക്കൂര്‍ കൂടുതല്‍ കര്‍ഫ്യൂ തുടരുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 26 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. 19ന് ദുബൈയില്‍ നിന്നുമെത്തിയ ആളുടെ മകനും വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.