മൂന്ന് ലക്ഷം കടന്ന് ഉത്തര്‍പ്രദേശിലെ കൊവിഡ് ബാധിതര്‍ - uttar pradesh covid news
2.33,527 പേര്‍ രോഗമുക്തരായിട്ടുണ്ട്. 67,955 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 4,349 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
![മൂന്ന് ലക്ഷം കടന്ന് ഉത്തര്‍പ്രദേശിലെ കൊവിഡ് ബാധിതര്‍ കൊവിഡ് വാര്‍ത്തകള്‍ യുപി കൊവിഡ് കണക്ക് ഉത്തര്‍ പ്രദേശ് കൊവിഡ് കണക്ക് up covid update uttar pradesh covid news covid latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8778280-thumbnail-3x2-k.jpg)
ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ 6,846 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,05,831 ആയി. ഇതില്‍ 2.33,527 പേര്‍ രോഗമുക്തരായിട്ടുണ്ട്. 67,955 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 4,349 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് മുക്തി നിരക്ക് 76.35 ശതമാനവും, മരണനിരക്ക് 1.42 ശതമാനം ആയതായും അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിച്ചു. വെള്ളിയാഴ്‌ച 1.40 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 73 ലക്ഷം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13.98 ശതമാനം പേര്‍ 20 വയസില്‍ താഴെയുള്ളവരും, 48.58 ശതമാനം പേര്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവരും, 28.69 ശതമാനം പേര്‍ 41നും 60നും ഇടയില്‍ പ്രായമുള്ളവരുമാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള 8.75 ശതമാനം രോഗികളും സംസ്ഥാനത്തുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 69 ശതമാനം പുരുഷൻമാരും 31 ശതമാനം സ്‌ത്രീകളുമാണ്.