കൊല്‍ക്കത്ത:പശ്ചിമബംഗളിലെ ഹൗറ ജില്ലയില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതീവ ലോല മേഖലകളില്‍ നടപടികള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. ഹൗറയിലും നോര്‍ത്ത് 24 പര്‍ഗനാസിലും സ്ഥിതി ആതീവ ഗുരുതരമാണ്. ഇരു ജില്ലകളും നിലവില്‍ റെഡ് സോണിലാണ്. 14 ദിവസത്തിനുള്ളില്‍ ഇരു ജില്ലകളേയും ഓറഞ്ച് സോണിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
ഹൗറയില്‍ സ്ഥിതി ആതീവ ഗുരുതരമെന്ന് മമതാ ബാനര്‍ജി - കൊവിഡ്-19
അതീവ ലോല മേഖലകളില്‍ നടപടികള്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കി. ഹൗറയിലും നോര്‍ത്ത് 24 പര്‍ഗനാസിലും സ്ഥിതി ആതീവ ഗുരുതരമാണ്.
ഇരു ജില്ലകളിലും ലോക്ക് ഡൗണ്‍ ശക്തമായി നടപ്പാക്കണം. ഇതിനായി സായുധ സേനയുടെ സഹായം ആവശ്യമെങ്കില്‍ ഉപയോഗിക്കാം. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ജില്ലാ ഭരണകൂടങ്ങളോട് മമത ആവശ്യപ്പെട്ടു. ഹൂഗ്ലിയും ബംഗ്ലാദേശുമടക്കം നിരവധി പ്രദേശങ്ങള്‍ നോര്‍ത്ത് 24 പര്‍ഗനാസുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ഒരു കാരണവശാലും ആരെയും അനുവദിക്കില്ല. ഗ്രാമ പ്രദേശങ്ങളില്‍ അടക്കം പൊലീസിന്‍റെ സേവനം 24 മണിക്കൂറും ലഭ്യമാക്കണം.
സംസ്ഥാനത്ത എല്ലാ ക്വാറന്‍റൈന്‍ സെന്‍ററുകളും സ്റ്റേഡിയങ്ങളിലേക്കോ ഐസൊലേഷന്‍ സെന്‍ററുകളിലേക്കോ മാറ്റണമെന്നും മമതാ ബാനര്‍ജി നിര്‍ദ്ദേശം നല്‍കി. ജൂട്ട് മില്‍ തൊഴിലാളികളുടെ ശമ്പളം വെട്ടികുറക്കാനൊ നല്‍കാതിരിക്കാനൊ പാടില്ലെന്ന് എല്ലാ കമ്പനി ഉടമകളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും 1000 രുപ അനുവദിക്കും . ഏപ്രില്‍ 20ന് മുന്‍പ് ഇത് അവരുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുമെന്നും മമത അറിയിച്ചു.