കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ കൊവിഡ്‌ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അരവിന്ദ് കെജ്‌രിവാൾ - ഡൽഹി കൊവിഡ്‌

ഡൽഹിയിലെ കൊവിഡ്‌ സ്ഥിതി കൂടുതൽ വഷളായാൽ കൈകാര്യം ചെയ്യാൻ സർക്കാർ പൂർണമായും തയ്യാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

1
1

By

Published : Aug 9, 2020, 3:43 PM IST

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ്‌ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗമുക്തി നിരക്ക് വർധിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അംബേദ്‌കർ നഗറിലെ ആശുപത്രി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥിതി കൂടുതൽ വഷളായാൽ കൈകാര്യം ചെയ്യാൻ സർക്കാർ പൂർണമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 600 കിടക്കകളുള്ള ആശുപത്രിയിൽ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി 200 കിടക്കകൾ കൂടി നൽകി.

പോസിറ്റീവ് കേസുകൾ കുറയുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു. ഈ 200 കിടക്കകളും ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടാവാതിരിക്കട്ടെ. സ്ഥിതിഗതികൾ വീണ്ടും മോശമായാലും അത് കൈകാര്യം ചെയ്യാൻ സർക്കാർ പൂർണമായും തയ്യാറാണ്. നഗരത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ആദ്യ പടിയാണിത്. കിടക്കകളുടെ എണ്ണം ഇനിയും കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 25 ന് ബുരാരിയിലെ ആശുപത്രിയിൽ 450 കിടക്കകൾ കൂടി നൽകിയിരുന്നു. 700 കിടക്കകളാണ് ബുരാരി ആശുപത്രിയിൽ ഇപ്പോഴുള്ളത്.

ABOUT THE AUTHOR

...view details