കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ കൊവിഡ് സ്ഥിതി രൂക്ഷമല്ലെന്ന് അരവിന്ദ് കെജ്‌രിവാൾ - Delhi

ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നുണ്ടെന്നും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു

ഡൽഹി  അരവിന്ദ് കെജ്‌രിവാൾ  ഡൽഹി കൊവിഡ്  COVID-19 Delhi  Delhi  Arvind Kejriwal
ഡൽഹിയിലെ കൊവിഡ് സ്ഥിതി രൂക്ഷമല്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

By

Published : Jul 1, 2020, 2:54 PM IST

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഒരു മാസം മുമ്പ് പ്രവചിച്ചതുപോല ഡൽഹിയിലെ സ്ഥിതി രൂക്ഷമല്ല. ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണ്. ജൂൺ 30നകം ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കഴിയുമെന്ന് പ്രവചനമുണ്ടായിരുന്നു. എന്നാൽ 26,000 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details