കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ആഴ്‌ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്‌ചത്തെ ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ കടകള്‍ അടച്ചു പൂട്ടുകയും ഗതാഗതം നിരോധിക്കുകയും ചെയ്‌തതോടെ തെരുവുകള്‍ വിജനമായിരിക്കുകയാണ്. ജൂലായ് 25നും 29നും സമാനമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആഴ്‌ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. കണ്ടെയ്‌ന്‍മെന്‍റ് സോണിലടക്കം പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. ആളുകള്‍ പുറത്തിറങ്ങുന്നത് തടയാനായി വിവിധയിടങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പ്രഖാപിച്ചിരിക്കുന്ന ദിവസങ്ങളില്‍ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളും, ഗതാഗതവും അടിയന്തര കാര്യങ്ങളൊഴികെയുള്ളവയും പ്രവര്‍ത്തിക്കുന്നതല്ല.
പശ്ചിമബംഗാളില്‍ ലോക്ക് ഡൗണ്‍; കടകളടച്ചു, തെരുവുകള്‍ വിജനം - covid 19 crisis
വ്യാഴാഴ്‌ചത്തെ ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ കടകള്‍ അടച്ചു പൂട്ടുകയും ഗതാഗതം നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ പശ്‌ചിമബംഗാളില്‍ ആഴ്‌ചയില്‍ രണ്ട് ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലായ് 25നും 29നും സമാനമായി ലോക്ക് ഡൗണ്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവില്‍ 930 കണ്ടെയ്‌ന്‍മെന്‍റ് സോണുകളുണ്ട്. 2291 പുതിയ കൊവിഡ് കേസുകളും സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് നിരക്ക് 49,321 ആയി ഉയര്‍ന്നിട്ടുണ്ട്. ബുധനാഴ്‌ച 39 കൊവിഡ് മരണങ്ങളും പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 1221 ആയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജൂലായ് 23, 25,29 ദിവസങ്ങളിലും സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഫാക്‌ടറികളിലെയും നിര്‍മാണ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും ജോലിസ്ഥലത്ത് നിന്നുകൊണ്ട് ജോലി തുടരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആഗസ്റ്റ് വരെയാണ് ആഴ്‌ചയിലെ രണ്ട് ദിവസം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്നും ശനിയാഴ്‌ചയുമാണ് ഈ ആഴ്‌ച ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അടുത്ത ബുധനാഴ്‌ചയാണ് അടുത്ത ലോക്ക് ഡൗണ്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ പിന്നീട് തീരുമാനിക്കും.