ന്യൂഡൽഹി:കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രിയും സഹപ്രവർത്തകരും മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേ സമയം തിരുവനന്തപുരം എന്തുകൊണ്ടാണ് കൊവിഡ് ഹോട്ട്സ്‌പോട്ടായി വരുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രിക്ക് നന്ദിയറിച്ച് ശശി തരൂർ - ആരോഗ്യ മന്ത്രാലയം
ട്വറ്ററിലൂടെയാണ് ആരോഗ്യമന്ത്രിയെ കോൺഗ്രസ് നേതാവായ ശശി തരൂർ അഭിനന്ദിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച് ശശി തരൂർ
രാജ്യത്ത് 170 ഹോട്ട്സ്‌പോട്ടുകളും 207 നോൺ-ഹോട്ട്സ്‌പോട്ടുകളുണ്ടെന്നും ബാക്കിയുള്ളത് കൊവിഡ് ബാധിക്കാത്ത പ്രദേശമാണെന്നും ഹർഷ വർധൻ ട്വിറ്ററിലൂടെ മറുപടി നൽകി. 11201 ആക്‌ടീവ് കേസുകളോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 13387 ആയി.