കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ നിന്നും ഗോവയിലെത്തിയ ഏഴ് പേര്‍ക്ക് കൊവിഡ് 19

ഞായാറാഴ്‌ച ഗോവയിലെത്തിയ മുംബൈ ഗോവ ട്രെയിനിലെ 7 യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Goa covid-19  Vishwajit Rane  Coronavirus  Panaji coronavirus  Pramod Sawant  മുംബൈയില്‍ നിന്നും ഗോവയിലെത്തിയ ഏഴ് പേര്‍ക്ക് കൊവിഡ് 19  കൊവിഡ് 19  ഗോവ
മുംബൈയില്‍ നിന്നും ഗോവയിലെത്തിയ ഏഴ് പേര്‍ക്ക് കൊവിഡ് 19

By

Published : May 18, 2020, 9:44 AM IST

പനാജി:കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക ട്രെയിന്‍ മാര്‍ഗം മുംബൈയില്‍ നിന്നും ഗോവയിലെത്തിയ 7 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 29 ആയി. ഞായാറാഴ്‌ച ഗോവയിലെത്തിയ മുംബൈ ഗോവ ട്രെയിനിലെ യാത്രക്കാരുടെ 100 സാമ്പിളുകളില്‍ നിന്നാണ് 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വിശ്വജിത് റാനെയാണ് ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തിറക്കിയത്. ഗോവ മെഡിക്കല്‍ കോളജിലാണ് സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചത്.

29 പേരും മാര്‍ഗോ നഗരത്തിലെ കൊവിഡ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മെയ് 1 ന് പൂര്‍ണ രോഗവിമുക്തി നേടി ഗോവ ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കിട്ടുണ്ട്. ശനിയാഴ്‌ച രാജധാനി എക്‌സ്‌പ്രസ് വഴി ഗോവയിലെത്തിയ 6 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായാറാഴ്‌ച വരെ 1097 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details