കേരളം

kerala

ETV Bharat / bharat

കൊവിഡ് 19നെ ചെറുക്കാൻ രോഗ ബാധിതനിൽ നിന്ന് ആന്‍റിബോഡി വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ - കൊവിഡ് 19

സാര്‍സ് കൊവിഡിന്‍റെ ആന്‍റിബോഡികൾ ഉപയോഗിച്ച്, സാര്‍സ് കൊവിഡ് 2 വിന്‍റെ അണുബാധയെ നിർവീര്യമാക്കുന്ന ആന്‍റിബോഡിയെ നിർമ്മിച്ചെടുത്തതായും അത്തരം ഒരു ന്യൂട്രലൈസിംഗ് ആന്‍റിബോഡിക്ക് രോഗബാധയുള്ള ആളിലെ അണുബാധയുടെ ഗതിയിൽ മാറ്റം വരുത്താനും വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു

COVID-19  infecting cultured cells  Scientists discover antibody  prevents virus  കൊവിഡ് 19  ആന്‍റിബോഡി വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ
ആന്‍റിബോഡി വികസിപ്പിച്ചതായി ശാസ്ത്രജ്ഞർ

By

Published : May 5, 2020, 8:16 PM IST

ഹൈദരാബാദ്:കൊവിഡ് ബാധിതരിൽ നിന്നും ശേഖരിച്ച കൾച്ചർ സെല്ലിൽ നിന്നും നിർമ്മിക്കുന്ന ആന്‍റിബോഡി കൊവിഡിനെ പ്രതിരോധിക്കും എന്ന കണ്ടെത്തലുമായി യുട്രെക്റ്റ് സർവകലാശാല, ഇറാസ്മസ് മെഡിക്കൽ സെന്‍റർ, ഹാർബർ ബയോമെഡ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ.

സമ്പൂർണ്ണ- ഹ്യൂമൻ ആന്‍റിബോഡി പരമ്പരാഗത ചികിത്സാ ആന്‍റിബോഡികളിൽ നിന്ന് വ്യത്യസ്തമാണ്, പലപ്പോഴും "മനുഷ്യവൽക്കരിക്കപ്പെടുന്നതിന്" മുമ്പായി ആന്‍റിബോഡികൾ മറ്റ് ജീവജാലങ്ങളിലാണ് വികസിപ്പിച്ചെടുക്കാറ്. അതുകൊണ്ട് തന്നെ അവ മനുഷ്യരിലേക്ക് പകരാം. കൊവിഡ് 19നെ ചികിത്സിക്കുന്നതിനും തടയുന്നതിനും സമ്പൂർണ്ണ- ഹ്യൂമൻ ആന്‍റിബോഡിയുടെ കണ്ടെത്തൽ സ്വാഗതാർഹമാണ്.

2002-2003 കാലയളവിൽ പടർന്ന സാര്‍സ് കെവിഡിനെ ലക്ഷ്യം വെച്ചുള്ള ആന്‍റിബോഡികളെക്കുറിച്ച് തങ്ങളുടെ സംഘം മുമ്പ് ഗവേഷണം നടത്തിയിരുന്നതായി യൂട്രെച്റ്റ് സർവകലാശാലയിലെ ഗവേഷണ നേതാവ് അസോസിയേറ്റ് പ്രൊഫസർ ഡോ. ബെറെൻഡ്-ജാൻ ബോഷ് പറഞ്ഞു.

സാര്‍സ് കൊവിഡിന്‍റെ ആന്‍റിബോഡികൾ ഉപയോഗിച്ച്, സാര്‍സ് കൊവിഡ് 2 വിന്‍റെ അണുബാധയെ നിർവീര്യമാക്കുന്ന ആന്‍റിബോഡിയെ നിർമ്മിച്ചെടുത്തതായും അത്തരം ഒരു ന്യൂട്രലൈസിംഗ് ആന്‍റിബോഡിക്ക് രോഗബാധയുള്ള ആളിലെ അണുബാധയുടെ ഗതിയിൽ മാറ്റം വരുത്താനും വൈറസിനെ ഇല്ലാതാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആന്‍റിബോഡിയുടെ ക്രോസ്-ന്യൂട്രലൈസിംഗ് സവിശേഷത ആവേശകരമാണെന്നും, ഭാവിയിൽ ഉയർന്നുവരുന്ന അനുബന്ധ കൊറോണ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളെ ലഘൂകരിക്കാൻ ഇത് സഹായകരമാകാൻ സാധ്യതയുണ്ടെന്നും ഡോ. ബെറെൻഡ്-ജാൻ ബോഷ് പറയുന്നു.

കൊവിഡിനെതിരെയുള്ള ആന്‍റിബോഡിയുടെ കണ്ടെത്താൻ കെവിഡിനെതിരെയുള്ള ചികിത്സക്ക് ശക്തമായ അടിത്തറ നൽകുന്നതായി റോട്ടർഡാമിലെ ഇറാസ്മസ് മെഡിക്കൽ സെന്‍ററിലെ സെൽ ബയോളജി അക്കാദമി പ്രൊഫസറും ഹാർബർ ബയോമെഡിലെ സ്ഥാപക ചീഫ് സയന്‍റിഫിക് ഓഫീസറുമായ ഫ്രാങ്ക് ഗ്രോസ്വെൽഡ് പറയുന്നു. ലോകമെമ്പാടുമുള്ള 3.5 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 2.45 ലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത കൊവിഡിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഒരു പൂർണ്ണ ഹ്യൂമൻ ആന്‍റിബോഡി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടി ഈ കണ്ടെത്തലൂടെ തുടക്കമാകും എന്നാണ് വിശ്വാസം.

ABOUT THE AUTHOR

...view details