ന്യൂഡല്‍ഹി:വീഡിയോ കോണ്‍ഫറന്‍സ് വഴി വധശിക്ഷ, കുടുംബ നിയമ അനുബന്ധ കാര്യങ്ങളില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി.
വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി - സുപ്രീം കോടതി
താല്‍പര്യമുള്ള കക്ഷികള്‍ സംയുക്ത സമ്മത പത്രവും വിശദാംശങ്ങളും ഏപ്രില്‍ 24നകം അയക്കണമെന്ന് സുപ്രീം കോടതി

വധശിക്ഷ ,കുടുംബ നിയമ കാര്യങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി
വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ സംയുക്ത സമ്മതപത്രവും വിശദാംശങ്ങളും ഏപ്രില്‍ 24നകം അയക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. consent.list@sci.nic.in എന്ന ഇമെയില്‍ ഐഡിയിലേക്കാണ് വിശദാംശങ്ങള്‍ അയക്കേണ്ടത്. രാജ്യത്ത് മാര്‍ച്ച് 24 മുതല്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ സുപ്രീം കോടതി അടിയന്തര കേസുകളില്‍ മാത്രമേ വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേട്ടിരുന്നുള്ളു.