പട്‌ന:ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 50 രൂപ പിഴ ചുമത്താൻ തീരുമാനവുമായി ബിഹാര്‍ സര്‍ക്കാര്‍. ഐപിസി സെക്ഷൻ 188 പ്രകാരമാണ് പിഴ ചുമത്തുക. മാസ്‌ക് ധരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ട് മാസ്‌കുകൾ സൗജന്യമായി നൽകും. ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ഉത്തരവ് കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നത് ഉറപ്പാക്കാനുള്ള ചുമതല നല്‍കി.
മാസ്‌ക് ധരിക്കാത്തവര്‍ക്ക് 50 രൂപ പിഴ ഏര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍
മാസ്‌ക് ധരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് രണ്ട് മാസ്‌കുകൾ സൗജന്യമായി നൽകും.
ഫേസ് മാസ്‌ക് അല്ലെങ്കില്‍ ഫേസ് കവര്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കണെമന്നും അല്ലാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് സെക്രട്ടറി അനുപം കുമാർ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായി ബോധവത്കരണം നടത്തുമെന്നും കുമാർ പറഞ്ഞു. ജൂൺ 29ന് പുറപ്പെടുവിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പും ജൂലൈ 31 വരെ പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് മാസ്‌ക് നിർബന്ധമാക്കുമെന്ന് പ്രസ്‌താവന ഇറക്കിയിരുന്നു.