ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം വര്‍ധിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ജില്ലയില്‍ 64 ശതമാനമാണ് രോഗം ഭേദമാകുന്ന നിരക്ക്. പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആളുകളില്‍ രോഗം ഭേദമാകുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്‍ഡോര്‍ ജില്ല കലക്ടറുടെ ഓഫീസില്‍ വിളിച്ചുചേര്‍ത്ത വിലയിരുത്തല്‍ യോഗത്തില്‍ പറഞ്ഞു.
ഇന്‍ഡോറില്‍ കൊവിഡ് ഭേദമാകുന്ന നിരക്ക് 64 ശതമാനമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ബന്ധുക്കളേയും മുഖ്യമന്ത്രി കണ്ടു. മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിച്ചു. മരിച്ചവരുടെ ബന്ധുവിന് ജോലി നല്‍കാനും പെന്‍ഷന്‍ പദ്ധതി ഒരുക്കാനും സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 2,658 പേരാണ് ചികിത്സയില്‍ കഴിയുന്നത്.