കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ കൊവിഡ് മുക്തി നിരക്ക് 84 ശതമാനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

ഡൽഹിയിൽ കൊവിഡ് രോഗികൾക്കായി ഒരുക്കിയ 78 ശതമാനം കിടക്കകളും ഒഴിഞ്ഞുകിടക്കുകയാണെന്നും സത്യേന്ദർ ജെയിൻ.

Satyendar Jain  COVID-19 recovery rate Delhi  COVID-19  Delhi  ഡൽഹിയിലെ കൊവിഡ് മുക്തി നിരക്ക്  ഡൽഹി  ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ  ആരോഗ്യമന്ത്രി  സത്യേന്ദർ ജെയിൻ
ഡൽഹിയിലെ കൊവിഡ് മുക്തി നിരക്ക് 84 ശതമാനമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

By

Published : Jul 21, 2020, 3:14 PM IST

ന്യൂഡൽഹി:ദേശീയ തലസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 84 ശതമാനത്തിലെത്തിയതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ ഇതുവരെ 1,04,918 കൊവിഡ് രോഗികൾക്ക് രോഗം ഭേദമായതായും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഡൽഹിയിൽ 954 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,23,747 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. 1,784 രോഗികളാണ് തിങ്കളാഴ്ച് കൊവിഡ് മുക്തമായി ആശുപത്രി വിട്ടത്. രോഗം സ്ഥിരീകരിച്ചവരെക്കാൾ കൂടുതലാണ് രോഗം ഭേദമായവരുടെ എണ്ണമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഈ വൈറസ് എങ്ങനെ പ്രവർത്തിക്കുമെന്ന് ആർക്കും അറിയില്ലെന്നും ഏത് അനുമാനവും എപ്പോൾ വേണമെങ്കിലും പരാജയപ്പെടാമെന്നും തങ്ങൾ പൂർണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാണെന്നും. മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നുണ്ടെന്നും മാസ്ക് ധരിക്കുക വഴി വൈറസ് പടരുന്നത് 80 ശതമാനം വരെ തടയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് രോഗികൾക്കായി ഒരുക്കിയ 78 ശതമാനം കിടക്കകളും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിൽ ഇതുവരെ 1,04,918 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് ഇപ്പോൾ 84 ശതമാനമാണ്, 22 ശതമാനം കിടക്കകളിൽ മാത്രമാണ് രോഗികൾ ഉള്ളതെന്നും 78 ശതമാനം കിടക്കകളും ഒഴിഞ്ഞുകിടക്കുകയാണെന്നും ജെയിൻ പറഞ്ഞു.

ആകെയുള്ള 15,461 കിടക്കകളിൽ 3,422 എണ്ണത്തല്‍ മാത്രമാണ് രോഗികളുള്ളത്.

ഡെങ്കി, ചിക്കുൻ‌ഗുനിയ കേസുകൾ വർദ്ധിക്കുന്നതിനും സമാന്തര ക്രമീകരണങ്ങൾ ഡൽഹി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details