ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഹോളി ആഘോഷം ഒഴിവാക്കി. കൊറോണ വൈറസ് ഭയവും വിദഗ്ദ്ധരുടെ അഭിപ്രായവും കണക്കിലെടുത്ത് താൻ ഈ വർഷം ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല, ശുചിത്വം പാലിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക, "രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
കൊവിഡ് 19; ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് രാജ്നാഥ് സിംഗ് - ന്യൂഡൽഹി
കൊവിഡ് വൈറസ് ഭയവും വിദഗ്ദ്ധരുടെ അഭിപ്രായവും കണക്കിലെടുത്ത് താൻ ഈ വർഷം ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല, ശുചിത്വം പാലിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക, "രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന 'ഹോളി മിലാൻ' പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് -19 പടപരുന്ന സാഹചര്യത്തിൽ കൂട്ടം ചേരൽ ഒഴിവാക്കണമെന്ന് താൻ അറിയിച്ചിരുന്നതായും ഈ സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഹോളി മിലാനിൽ താൻ പങ്കെടുക്കേണ്ടെന്ന് താൻ തീരുമാനിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ മാതൃക പിന്തുടർന്ന് തങ്ങൾ ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ട നിൽക്കുന്നതായി ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയും അമിത് ഷായും ട്വിറ്റ് ചെയ്തു.