ന്യൂഡല്‍ഹി: ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയ പശ്ചാത്തലത്തിൽ ഈ കാലയളവില്‍ 'ശ്രമിക്' പ്രത്യേക ട്രെയിന്‍ സർവീസുകൾ അല്ലാതെ മറ്റൊരു യാത്ര സര്‍വീസും ഉണ്ടായിരിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. പാസഞ്ചർ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
റെയിൽവെ മെയ് 17 വരെ ട്രെയിൻ സർവീസുകൾ റദ്ദാക്കി - ശ്രമിക്ക് പ്രത്യേക ട്രെയിൻ സർവീസ്
'ശ്രമിക്ക്' പ്രത്യേക ട്രെയിൻ സർവീസുകളും ചരക്ക് ട്രെയിനുകളും പ്രവർത്തിക്കും
'ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേയിലെ എല്ലാ പാസഞ്ചർ ട്രെയിൽ സർവീസുകളും റാദ്ദാക്കുന്നത് 2020 മെയ് 17 വരെ നീട്ടാൻ തീരുമാനിച്ചു. എന്നാൽ ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, തീര്‍ഥാടകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ നാടുകളിലേക്കെത്തിക്കുന്നതിന് 'ശ്രമിക്' പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേ നോഡല്‍ ഓഫീസര്‍മാരും ചര്‍ച്ച ചെയ്താകും ശ്രമിക്ക് ട്രെയിനുകള്‍ അനുവദിക്കുക. ഇതിന് പുറമെ ചരക്ക് തീവണ്ടികളും സർവീസ് നടത്തും'. റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.