ശ്രീനഗർ:കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ശ്രീനഗറിലെ സ്കൂളുകളും കോച്ചിംഗ് സെന്‍ററുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴാഴ്ച മുതല്‍ അടച്ചു. കോച്ചിങ് സെന്‍ററുകളിലും സ്കൂളുകളിലും സംഘടിപ്പിച്ചിരുന്ന പൊതുസമ്മേളനങ്ങളും റദ്ദാക്കിയെന്നും ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു പറഞ്ഞു.
കൊവിഡ് 19; ശ്രീനഗറിലെ സ്കൂളുകളും കോച്ചിങ് സെന്‍ററുകളും അടച്ചു - srinagar
കോച്ചിങ് സെന്‍ററുകളിലും സ്കൂളുകളിലും സംഘടിപ്പിച്ചിരുന്ന പൊതുസമ്മേളനങ്ങളും റദ്ദാക്കി
കൊവിഡ് 19;ശ്രീനഗറിലെ സ്കൂളുകളും കോച്ചിംഗ് സെന്‍ററുകളും ഇന്ന് അടയ്ക്കും
കൂടാതെ അഞ്ച് ജില്ലകളിലെ തിയറ്ററുകളും, പ്രൈമറി സ്കൂളുകളും, അങ്കണവാടികളും അടച്ചുപൂട്ടാൻ നിർദേശിച്ചതായി ഉദംപൂർ ജില്ലാ കളക്‌ടർ പീയൂഷ് സിംഗ്ല അറിയിച്ചു. ജമ്മു, സാംബ, കതുവ, റിയാസി, ഉദംപൂർ എന്നീ 5 ജില്ലകളിലെ തിയേറ്ററുകളാണ് മാർച്ച് 31 വരെ അടച്ചത്. 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 60 ആയി. ഇതിൽ 36 പേർ ഇന്ത്യൻ പൗരന്മാരാണ്.