കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിൽ കൊവിഡ് ചികിത്സയിലായിരുന്ന നാല് തടവുകാരെ കാണാതായി

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണി മുതലാണ് ഇവരെ ആശുപത്രിയിൽ നിന്ന് കാണാതായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗാന്ധി ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

Cherlapally Jail  Hyderabad news  COVID-19  Gandhi Hospital  Prisoners undergoing COVID-19 treatment  Jail prisoners  Covid-19  Prisoners  Hyderabad  Hospital  ഹൈദരാബാദിൽ കൊവിഡ് ചികിത്സയിലായിരുന്ന നാല് തടവുകാരെ കാണാതായി  ഹൈദരാബാദിൽ കൊവിഡ്
കൊവിഡ്

By

Published : Aug 27, 2020, 3:10 PM IST

ഹൈദരാബാദ്: ഗാന്ധി ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന ചെർലാപള്ളി സെൻട്രൽ ജയിലിലെ നാല് തടവുകാരെ കാണാതായി. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണി മുതലാണ് ഇവരെ ആശുപത്രിയിൽ നിന്ന് കാണാതായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. എല്ലാ ഘട്ടത്തിലും സുരക്ഷാ പരിശോധന ഉള്ളതിനാൽ തടവുകാർക്ക് രക്ഷപ്പെടാൻ കഴിയില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഗോപാൽപുരം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷ്ണർ പി. വെങ്കട രമണ മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details