നിങ്ങൾ കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരോണോ? ആണെങ്കിൽ ആ കൊവിഡ് കാലത്ത് ലെൻസുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ലെൻസിലൂടെ കൊവിഡ് വ്യാപിക്കുമെന്ന കണ്ടെത്തലുകൾ ഒന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ലെൻസ് ഉപയോഗം ചിലപ്പോൾ കണ്ണുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം
അവ ഉപയോഗിക്കുന്നവർ കണ്ണിൽ തൊടാനും തടവാനും സാധ്യതയുണ്ട്. ഈ ശീലം അണുബാധ ഭീഷണി ഉയർത്തുന്നു. ലെൻസ് ഉപയോഗം ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ ലെൻസ് ധരിക്കുന്നതിന് മുമ്പ് കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും കൈ സോപ്പുപയോഗിച്ച് കഴുകുക. ജലാംശം പൂർണമായും നീക്കിയിട്ട് വേണം കൈകളാൽ ലെൻസുകളെ സ്പർശിക്കാൻ.
1.വൈറസ് ബാധിതരും ഇതിനകം രോഗബാധിതരോടൊപ്പം താമസിക്കുന്നവരും സാധാരണ കണ്ണട ഉപയോഗിക്കുന്നതാണ് ഉത്തമം.