കേരളം

kerala

ETV Bharat / bharat

കൊവിഡ് ബാധിതയായിരുന്ന സ്‌ത്രീ ആത്മഹത്യ ചെയ്‌തു - സ്‌ത്രീ

കൊവിഡ് കെയർ വാർഡിന് പുറത്തെ ഇരുമ്പ് ഗ്രില്ലിൽ പുലർച്ചെ 12.10 നാണ് തൂങ്ങിമരിച്ചത്.

covid  shimla  suicide  കൊവിഡ്  ഷിംല  ആത്മഹത്യ  സ്‌ത്രീ  women
കൊവിഡ് ബാധിതയായിരുന്ന സ്‌ത്രീ ആത്മഹത്യ ചെയ്തു

By

Published : Sep 23, 2020, 10:51 AM IST

ഷിംല: കൊവിഡ് ബാധിതയായിരുന്ന 54 വയസുകാരി ഷിംലയിലെ ആശുപത്രിയിൽ ആത്മഹത്യ ചെയ്‌തു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 18ന് യുവതിയെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് സൂപ്രണ്ട് മോഹിത് ചൗള പറഞ്ഞു. കൊവിഡ് കെയർ വാർഡിന് പുറത്തെ ഇരുമ്പ് ഗ്രില്ലിൽ പുലർച്ചെ 12.10നാണ് തൂങ്ങിമരിച്ചതെന്നും ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് തേടിയതായും സിആർ‌പി‌സി സെക്ഷൻ 174 പ്രകാരം അന്വേഷണ നടപടികൾ ആരംഭിച്ചതായും എസ്‌പി പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംഭവത്തെക്കുറിച്ച് താൻ ഷിംല ഡെപ്യൂട്ടി കമ്മിഷണർ ഒമാപതി ജാംവാളുമായി ചർച്ച നടത്തിയെന്നും മജിസ്‌ട്രേറ്റ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details