ഭോപാൽ:മോഷണക്കേസിലെ പ്രതി ഗ്വാളിയാറിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം. ജൂലായ് അഞ്ചിന് കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിയെ മഹാരാജ്‌പൂർ കൊവിഡ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. പ്രതിക്കൊപ്പം രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ പ്രതി അവിടെ നിന്നും രക്ഷപെടുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ട് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തു.
മോഷണക്കേസിലെ കൊവിഡ് സ്ഥിരീകരിച്ച പ്രതി രക്ഷപ്പെട്ടു - Gwalior
ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തെ തുടർന്ന് രണ്ട് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തു.
കൊവിഡ് സ്ഥിരീകരിച്ച മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടു
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ നിലവിൽ 15,284 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 11,579 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 617 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.