പനാജി: കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരം. ഡിസംബർ 12 ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്യാൻ അവസരം.കൊവിഡ് രോഗികൾക്ക് വോട്ടിംഗ് അവസാനിക്കുന്ന മണിക്കൂറിൽ പൂർണ്ണ പിപിഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാൻ അനുവാദമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഗോവയിലും കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരം - കൊവിഡ് രോഗി
ഡിസംബർ 12 ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്യാൻ അവസരം.
ഗോവയിലും കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ അവസരം
എസ്‍ഇസി മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, കൊവിഡ് പോസിറ്റീവ് വ്യക്തികൾക്ക് വൈകുന്നേരം 4 മുതൽ 5 വരെ വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ട്.പോളിംഗ് സ്‌റ്റേഷന്‍റെ പ്രവേശന സമയത്ത് എല്ലാ വോട്ടർമാരെയും താപനില പരിശോധിക്കും, സാമൂഹിക അകലം പാലിക്കാൻ നടപടിയെടുക്കും, പോളിംഗ് സ്‌റ്റേഷനുകളുടെ പ്രവേശന കവാടത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കണം.