ഹൈദരാബാദ്: തെലങ്കാനയില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് പൂര്‍ണമായും സുഖം പ്രാപിച്ചതായും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഇ.രാജേന്ദർ അറിയിച്ചു. കൊവിഡ് 19ന്‍റെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതേസമയം പരിശോധനക്കായി 12 സാമ്പിളുകൾ അയച്ചിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി സംസ്ഥാനതല യോഗത്തില്‍ നിര്‍ദേശം നല്‍കി.
തെലങ്കാനയില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് ഉടന്‍ ആശുപത്രി വിടും
കൊവിഡ് 19നുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഇ.രാജേന്ദർ
തെലങ്കാനയില്‍ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് ഉടന്‍ ആശുപത്രി വിടുമെന്ന് ആരോഗ്യ മന്ത്രി
മാര്‍ച്ച് രണ്ടിനായിരുന്നു ദുബായില്‍ നിന്നുമെത്തിയ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ കഴിയുന്ന യുവാവ് ഉടന്‍ തന്നെ ആശുപത്രി വിടും. അതേസമയം യുഎസില്‍ നിന്നുമെത്തിയ എന്‍ഐടി വിദ്യാര്‍ഥിക്ക് കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടര്‍ന്ന് മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.